ഭൂമി കൈമാറും
പാലക്കാട് ജില്ലയിൽ കൊച്ചി-ബാംഗ്ലൂർ ഇൻഡസ്ട്രിയൽ കോറിഡോർ (കെബിഐസി) പദ്ധതി നടപ്പാക്കുന്നതിന്‍റെ ഭാഗമായി പാലക്കാട് താലൂക്കിലെ പുതുശ്ശേരി 105.2631 ഏക്കർ ഭൂമി സംസ്ഥാന ഓഹരി ആയി കേരള ഇൻഡസ്ട്രിയൽ കോറിഡോർ ഡെവലപ്മെന്‍റ് കോർപ്പറേഷൻ ലിമിറ്റഡിന് കൈമാറാൻ അനുമതി നൽകി.
60 വയസ്സാക്കും
നോര്‍ക്ക റൂട്ട്സിലെ ജീവക്കാരുടെ പെന്‍ഷന്‍ പ്രായം 58 വയസ്സില്‍ നിന്നും 60 വയസ്സായി ഉയര്‍ത്തും.
പുനര്‍നിയമനം
സുപ്രീം കോടതിയിലെ സാന്‍റിങ്ങ് കൗണ്‍സലായ ഹര്‍ഷദ് വി ഹമീദിന് പുനര്‍നിയമനം നല്‍കും.
സര്‍ക്കാര്‍ ഗ്യാരണ്ടി
സംസ്ഥാന വനിത വികസന കോര്‍പ്പറേഷന് 175 കോടി രൂപയ്ക്കുള്ള അധിക സര്‍ക്കാര്‍ ഗ്യാരണ്ടി 15 വര്‍ഷകാലയളവിലേക്ക് അനുവദിക്കും
ദീര്‍ഘിപ്പിച്ചു
കോട്ടൂര്‍ ആന പുരധിവാസ കേന്ദ്രത്തിന്‍റെയും പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിന്‍റെയും സ്പെഷ്യല്‍ ഓഫീസറായ കെ ജെ വര്‍ഗീസിന്‍റെ നിയമനകാലാവധി 2025 ആഗസ്റ്റ് 31 വരെ ദീര്‍ഘിപ്പിച്ച് നല്‍കും.
ടെണ്ടര്‍ അംഗീകരിച്ചു
പത്തനംതിട്ട ജില്ലയില്‍ കടപ്ര – വീയപൂരം റോഡ് പ്രവൃത്തിയുമായി ബന്ധപ്പെട്ട ടെണ്ടര്‍ അംഗീകരിച്ചു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുള്ള തുക വിതരണം
2024 ഡിസംബര്‍ 3 മുതൽ 10 വരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും 4,92,73,601 രൂപയാണ് വിതരണം ചെയ്തത്. 2210 പേരാണ് വിവിധ ജില്ലകളിൽ നിന്നുള്ള ഗുണഭോക്താക്കൾ.
ജില്ല തിരിച്ചുള്ള വിവരങ്ങൾ,
തിരുവനന്തപുരം 35 പേർക്ക് 9,64,000 രൂപ
കൊല്ലം 247 പേർക്ക് 44,24,000 രൂപ
പത്തനംതിട്ട 10 പേർക്ക് 6,75,000 രൂപ
ആലപ്പുഴ 54 പേർക്ക് 22,81,379 രൂപ
കോട്ടയം 5 പേർക്ക് 4,50,000 രൂപ
ഇടുക്കി 17 പേർക്ക് 7,40,000 രൂപ
എറണാകുളം 197 പേർക്ക് 71,93,000 രൂപ
തൃശ്ശൂർ 1188 പേർക്ക് 1,27,41,000 രൂപ
പാലക്കാട് 126 പേർക്ക് 46,60,000 രൂപ
മലപ്പുറം 122 പേർക്ക് 68,30,000 രൂപ
കോഴിക്കോട് 105 പേർക്ക് 50,15,000 രൂപ
വയനാട് 22 പേർക്ക് 9,45,000 രൂപ
കണ്ണൂർ 39 പേർക്ക് 10,18,000 രൂപ
കാസർകോട് 43 പേർക്ക് 13,37,222 രൂപ എന്നിങ്ങനെയാണ് വിതരണം ചെയ്തത്.